ഇനി റിസർവ് ബാങ്കിലേക്കു തിരിച്ചെത്താനുള്ളത് 6,691 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 98.12% നോട്ടുകൾ തിരിച്ചെത്തി. 2023 മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്.
-----------------------------
തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ കറൻസി മാറ്റിയെടുക്കാൻ കഴിയൂ.
© Copyright 2024. All Rights Reserved