2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയെന്ന് പുതുതായി പുറത്തുവന്ന അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്. മെക്സിക്കോയ്ക്ക് ശേഷം അമേരിക്കയിൽ പൗരത്വം സ്വീകരിച്ചവർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
-------------------aud--------------------------------
യുഎസ് സെൻസസ് ബ്യൂറോയിൽ നിന്നുള്ള അമേരിക്കൻ കമ്മ്യൂണിറ്റി സർവേ ഡാറ്റ പ്രകാരം, 2022-ൽ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകൾ യുഎസിൽ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരിൽ 24.5 ദശലക്ഷം പേർ ഏകദേശം 53 ശതമാനം പേർ സ്വാഭാവിക പൗരന്മാരായതായും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-ൽ 128,878 മെക്‌സിക്കൻ പൗരന്മാർ അമേരിക്കൻ പൗരന്മാരായി. ഇന്ത്യക്കാർ , ഫിലിപ്പീൻസ് , ക്യൂബ , ഡൊമിനിക്കൻ റിപ്പബ്ലിക് , വിയറ്റ്‌നാം , ചൈന എന്നിവരാണ് തൊട്ടുപിന്നിൽ.
© Copyright 2023. All Rights Reserved