2023ലെ മികച്ച കായികതാരം: വിരാട് കോഹ്‌ലിക്ക് അവാർഡ്, മറികടന്നത് മെസിയെ

02/01/24

2023 ലെ മികച്ച കായിക താരമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. ലയണൽ മെസിയെയാണ് മറികടന്നത്. ലോകത്തൊട്ടാകെ 35 മില്യൺ ഫോളവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്.

ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനൽ റൗണ്ടിൽ 78 ശതമാനം വോട്ടുകളും കോഹ്‌ലിക്ക് അനുകൂലമായിരുന്നു.ഈവർഷം മെസി ബാലൻഡിഔർ നേട്ടമടക്കം സ്വന്തമാക്കിയിരുന്നു. പി.എസ്.ജിക്കൊപ്പം ലീഗ് വൺ ട്രോഫി നേടിയതാണ് ഈ വർഷത്തെ പ്രധാന കിരീടം. പിന്നീട് അമേരിക്കൻ ക്ലബ് ഇന്റർമയാമിയിലേക്ക് ചുടവ് മാറിയിരുന്നു.
ഏകദിന ലോകകപ്പ് നഷ്ടമായെങ്കിലും കോഹ്‌ലിക്കും കരിയറിൽ വലിയനേട്ടമാണ് 2023ലുണ്ടായത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. ലോകകപ്പിൽ 11 കളികളിൽ നിന്ന് 765 റൺസ് നേടി.
കഴിഞ്ഞ കലണ്ടർ വർഷം 2048 റൺസാണ് വിവിധ ഫോർമാറ്റുകളിലാണ് നേടിയത്. ദ്യോകോവിച്, പാറ്റ് കമ്മിൻസ്,ലെബ്രോൺ ജെയിംസ്, എർലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാൾഡോ, മാക്‌സ് വെർസ്റ്റാപ്പെൻ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu