2029-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ആതിഥ്യത്തിന് ശ്രമിക്കാൻ ഇന്ത്യ. 2027-ലെ ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടത്താൻ നേരത്തേ നീക്കമുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് 2029-ലെ ചാമ്പ്യൻഷിപ്പിന് ശ്രമിക്കാൻ തീരുമാനിച്ചത്. അമൃത്സറിൽ നടക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ വാർഷികയോഗത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. 2030-ലെ യൂത്ത് ഒളിമ്പിക്സിനും 2036-ലെ ഒളിമ്പിക്സിനും ആതിഥേയത്വത്തിന് ശ്രമിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് ലോക അത്ലറ്റിക്സിനും വേദിയൊരുക്കാൻ തീരുമാനിച്ചത്.
ലോക അത്ലറ്റിക്സ് ഈവർഷം ഹംഗറിയിലെ ബുഡാപെസ്റ്റിലായിരുന്നു. 2025-ൽ ടോക്യോ വേദിയാകും. 2027-ലെ ചാമ്പ്യൻഷിപ്പ് നടത്താൻ താത്പര്യമുള്ള രാജ്യങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു.
© Copyright 2023. All Rights Reserved