25 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടി ടെന്നീസ് ചരിത്രം മാറ്റി എഴുതാനുള്ള സെർബിയൻ ഇതിഹാസ താരം നൊവാക് ജോക്കോവിചിന്റെ സ്വപ്നം ഒരിക്കൽ കൂടി പൊലിഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പൺ സെമി പോരാട്ടത്തിനിടെ താരം പരിക്കേറ്റ് പുറത്തായി.
-------------------aud------------------------------
ആദ്യ സെറ്റ് നേടി ജർമൻ താരം അലക്‌സാണ്ടർ സ്വരേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി.
ആദ്യ സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ടൈ ബ്രേക്കറിലാണ് സ്വരേവ് സെറ്റ് സ്വന്തമാക്കിയത്. പിന്നാലെ ജോക്കോ പിൻമാറുകയാണെന്നു വ്യക്തമാക്കി. ആദ്യ സെറ്റ് സ്വരേവ് 7-6 (7-5) എന്ന സ്‌കോറിനാണ് വിജയിച്ചത്. ജർമൻ താരത്തിന്റെ കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ പ്രവേശമാണിത്. കരിയറിലെ കന്നി ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് ഒറ്റ ജയം മാത്രമാണ് ഇനി സ്വരേവിനു വേണ്ടത്. കരിയറിലെ മൂന്നാം ഗ്രാൻഡ് സ്ലാം ഫൈനലിലേക്കാണ് താരം മുന്നേറിയത്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാർലോസ് അൽക്കരാസിനു മുന്നിൽ വീണു. 2020ൽ യുഎസ് ഓപ്പൺ ഫൈനലിലെത്തിയതായിരുന്നു കന്നി ഗ്രാൻഡ് സ്ലാം ഫൈനൽ പ്രവേശം. പക്ഷേ അന്ന് ഡൊമിനിക്ക് തീമിനോടു പരാജയപ്പെട്ടു.
25 ഗ്രാൻഡ് സ്ലാമെന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ജോക്കേവിചിനു ഇനി സീസണിൽ മൂന്ന് ഗ്രാൻഡ് സ്ലാം പേരാട്ടങ്ങൾ കൂടിയുണ്ട്. ഇതിൽ ഏതെങ്കിലും ഒന്നു ജയിക്കാമെന്ന പ്രതീക്ഷയിലാണ് വെറ്ററൻ സെർബ് ഇതിഹാസം.
© Copyright 2024. All Rights Reserved