പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
-------------------aud-------------------------------
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്. പ്രകടനം അടിസ്ഥാനമാക്കി ആളുകളെ ഒഴിവാക്കുന്ന നടപടികൾ കഴിഞ്ഞ ആഴ്ച മൈക്രോസോഫ്‌റ്റും തുടങ്ങിയിരുന്നു. ആകെയുള്ള ജീവനക്കാരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരെയാണ് ഈ നീക്കം ബാധിക്കുകയെന്നും കമ്പനി അറിയിച്ചു. ഡോണൾഡ് ട്രംപ് 20ന് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിനു മുന്നോടിയായി വ്യാപകമായ മാറ്റങ്ങളാണ് മെറ്റ നടത്തുന്നത്. അതിനിടയിലാണ് പിരിച്ചുവിടലും വരുന്നത്.
© Copyright 2024. All Rights Reserved