40 തൊഴിലാളികൾ, 70 ദിവസം! നെയ്തെടുത്തത് കള്ളിച്ചെടിയുടെ നാരുകളിൽ നിന്ന്; മെറ്റ് ​ഗാലയിലെ ആ ഭീമൻ പരവതാനിക്ക് പിന്നിൽ ആലപ്പുഴയിലെ നെയ്ത്തുകാർ

06/05/25

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ ഇവന്റ് ആണ് മെറ്റ് ​ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, ഗായകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ അണിനിരത്തിയാണ് ഫാഷൻ വിസ്മയം അരങ്ങേറുന്നത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ആണ് ഇവന്റ് നടക്കുന്നത്. മെറ്റ് ​ഗാല ഫാഷൻ ഇവൻ്റിലെ പിന്നാമ്പുറക്കാഴ്ചകളും ശ്രദ്ധേയമാണ്. ലോകശ്രദ്ധ പിടിച്ചുപറ്റുന്ന ഫാഷൻ മാമാങ്കത്തിന് നമ്മുടെ കേരളത്തിന്റെ കൂടി കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മെറ്റ് ഗാലയിലെ വെള്ള നിറത്തിലെ ഭീമൻ പരവതാനി നെയ്തത് ആലപ്പുഴയിൽ നിന്നാണ്.

-------------------aud------------------------------

ആലപ്പുഴ ചേർത്തലയിലുള്ള ‘എക്‌സ്ട്രാവീവ്’ എന്ന നെയ്ത്ത് സ്ഥാപനമാണ് ഈ വെള്ള പരവതാനിക്ക് പിന്നിൽ. തുടർച്ചയായ രണ്ടാം തവണയാണ് എക്സ്ട്രാവീവ് മെറ്റ് ​ഗാലയിൽ സാന്നിധ്യമറിയിക്കുന്നത്. 106 വർഷം പാരമ്പര്യമുള്ള ഇവർ ബക്കിംഗ്ഹാം കൊട്ടാരം, വൈറ്റ് ഹൗസ്, വിവിധ സെലിബ്രിറ്റികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവയ്ക്ക് ഉൾപ്പെടെ പരവതാനികൾ നെയ്ത് നൽകിയിട്ടുണ്ട്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചു കൊണ്ട് പ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ് ​ഗാല ഫാഷൻ ഇവന്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. 2023 ൽ അന്തരിച്ച ജർമ്മൻ ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു പ്രമേയം. ഇതിനോട് നീതിപുലർത്തുന്ന രീതിയിൽ വെളുത്ത നിറമുള്ള പരവതാനി ചെയ്യണമെന്ന് സംഘാടകർ പ്രത്യേകം പറഞ്ഞിരുന്നു എന്ന് നെയ്ത്തിന്റെ സ്ഥാപകനും എക്സ്ട്രാവീവിന്റെ ഡയറക്ടറുമായ ശിവൻ സന്തോഷ് ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 1917 മുതൽ തങ്ങൾ ഈ രം​ഗത്തുള്ളവരാണെന്നും ഈ വർഷത്തെ ഡിസൈനുകൾ പോലും പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu