മുൻ കൺസർവേറ്റീവ് സർക്കാരിന്റെ പുതിയ എൻഎച്ച്എസ് ഹോസ്പിറ്റൽ പ്രോഗ്രാം ഒരു ദശകത്തോളം വൈകിപ്പികുമെന്ന് സൂചിപ്പിച്ച് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്.
-------------------aud--------------------------------
ലേബർ തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ മറ്റൊരു പദ്ധതി കൂടിയാണ് ഇല്ലാതാകുന്നത്. ഇതോടെ രോഗികളും, ജീവനക്കാരും അപകടകരമായ പഴയ ആശുപത്രികളിൽ വീണ്ടും തുടരേണ്ടി വരും. ചില ആശുപത്രികളിൽ ചോർച്ചയും, തകരുന്ന ചുമരും, സീലിംഗും പോലും ഉള്ളപ്പോഴാണ് പുതിയ ആശുപത്രികളുടെ നിർമ്മാണം നീട്ടിവെയ്ക്കുന്നത്.
ഡൊണാൾഡ് ട്രംപിന്റെ മടങ്ങിവരവ് വാർത്തകൾക്കിടെ ഈ മോശം വാർത്ത ഒതുങ്ങി പോകുമെന്ന ലക്ഷ്യത്തിലാണ് ഹെൽത്ത് സെക്രട്ടറി ഈ ദിവസം പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
2019-ലാണ് മുൻ ടോറി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇംഗ്ലണ്ടിൽ 2030-ഓടെ 40 പുതിയ എൻഎച്ച്എസ് ആശുപത്രികൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ രാജ്യത്തിന്റെ ധനകാര്യ സ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിൽ 2039 വരെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയില്ലെന്ന് സ്ട്രീറ്റിംഗ് എംപിമാരെ അറിയിച്ചു.
പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുന്നതിൽ കൺസർവേറ്റീവുകളാണ് പരാജയപ്പെട്ടതെന്ന് സ്ട്രീറ്റിംഗ് ആരോപിച്ചു. വ്യാജമായ പ്രതീക്ഷയ്ക്ക് മുകളിലാണ് ഇത് കെട്ടിപ്പടുത്തതെന്നാണ് ഹെൽത്ത് സെക്രട്ടറി പറയുന്നത്. നാല് ഘട്ടങ്ങളായി പുതിയ ആശുപത്രികൾ നിർമ്മിക്കുമെന്നാണ് സ്ട്രീറ്റിംഗിന്റെ പുതിയ നിലപാട്. ഇത് പ്രകാരം അന്തിമഘട്ടം ആരംഭിക്കാൻ 2035 മുതൽ 2039 വരെയെങ്കിലും എത്തും. ആദ്യ ഘട്ടം ഇതിനകം തന്നെ നിർമ്മാണം തുടങ്ങിയിരുന്നതിനാൽ അടുത്ത മൂന്ന് വർഷത്തിൽ പൂർത്തിയാക്കാൻ കഴിയും.
© Copyright 2024. All Rights Reserved