ഇടതടവില്ലാത്ത ബോംബ് വർഷത്തിലൂടെ ഗാസയിൽ അഞ്ചുദിവസംകൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയത് 70 കുട്ടികളെ. ഗാസ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
-------------------aud--------------------------------
സ്കൂളുകളും ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളും ഇസ്രയേൽ പ്രഖ്യാപിച്ച ‘സുരക്ഷിത കേന്ദ്ര’ങ്ങളുമെല്ലാം ഒരേപോലെ ആക്രമിക്കപ്പെടുന്നു.
ഞായറാഴ്ച ജബാലിയ അഭയാർഥി കേന്ദ്രത്തിലെ സ്കൂളുകളിൽ ബോംബിട്ടതിൽ കുട്ടികളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. അനന്തമായി നീളുന്ന യുദ്ധത്തിൽ ഉറ്റവരും പരിചിത സാഹചര്യങ്ങളുമെല്ലാം നഷ്ടമാകുന്ന കുട്ടികൾക്കിടയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർധിക്കുന്നതായി യുനിസെഫ് മുന്നറിയിപ്പ് നൽകി
© Copyright 2025. All Rights Reserved