സ്റ്റീവനേജ് യുകെയിൽ 7 ബീറ്റ്സ് സംഗീതോത്സവത്തിനു സീസൺ 7 നു സ്റ്റീവനേജിൽ വേദിയൊരുങ്ങുന്നു. 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 7 ആൻഡ് ചാരിറ്റി ഈവന്റിന് അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാംസ്കാരിക-സാമൂഹിക സംഘടനയായ 'സർഗ്ഗം സ്റ്റീവനേജ്' മലയാളി അസ്സോസ്സിയേഷനാണ്. യുസ്റ്റീവനേജിൽ അടുത്ത വർഷം ഫെബ്രുവരി 24 നു ശനിയാഴ്ച്ച 3 മണിമുതൽ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാർ പാർക്കിങ്ങ് സൗകര്യവുമുള്ള ബാർക്ലെയ്സ് അക്കാഡമിയിലാണ് സംഗീതോത്സവത്തിനു വേദിയൊരുങ്ങുക.
7 ബീറ്റ്സ് സംഗീതോത്സവ വേദിയിൽ മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച ഒ.എൻ.വി കുറുപ്പിന്റെ അനുസ്മരണവും നടത്തപ്പെടും. യുകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ.എൻ.വി സംഗീതവുമായി അരങ്ങിൽ എത്തുമ്പോൾ അത്തരം ഒരു സംഗീത വിരുന്നിനു സുവർണ്ണാവസരം ഒരുക്കുന്നത് 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. സംഗീതത്തോടൊപ്പം നൃത്തത്തിനും പ്രധാന്യം നൽകുന്ന സംഗീതോത്സവത്തിൽ കഴിഞ്ഞ ആറു വർഷമായി നിരവധി യുവ കലാകാർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ അവസരം ഒരുക്കുന്നതോടൊപ്പം, യുകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും വേദി പങ്കിടുന്ന സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡു ഡോപ്സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ ഡി ലിങ്ക്, മലബാർ ഫുഡ്സ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തിനു പ്രയോജകരായി സപ്പോർട്ട് ചെയ്യുന്നുണ്ട്.
കലാസ്വാദകർക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകർക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവെന്റ്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ആറു വർഷമായി കേരളത്തിലെ നിരവധി നിർദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാൻ 7 ബീറ്റ്സ് സംഗീതോത്സവം സംഘാടകർക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു ...
© Copyright 2024. All Rights Reserved