യുകെയിലെ ജനജീവിതം താറുമാറാക്കാൻ അടുത്ത തീവ്ര കൊടുങ്കാറ്റ് വരുന്നു. മെറ്റ് ഓഫീസ് ഇഷയെന്ന് പേരിട്ട കൊടുങ്കാറ്റ് വിനാശകാരിയായ 80 മൈൽ വരെ വേഗത്തിലുള്ള കാറ്റാണ് രാജ്യത്തിന് സമ്മാനിക്കുക. നോർത്ത് അമേരിക്കയിൽ നിന്നും മാറി രൂപപ്പെടുന്ന ഇഷാ കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.യുകെയിൽ ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച ഉച്ച വരെ 24 മണിക്കൂർ നീളുന്ന കാറ്റിനുള്ള യെല്ലോ അലെർട് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ നാല് ഇഞ്ച് വരെ മഴയ്ക്കും സാധ്യത കൽപ്പിക്കുന്നു. ഇതോടെയാണ് 24 മണിക്കൂർ നീളുന്ന യെല്ലോ അലെർട് പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്.വ്യാപകമായ യാത്രാ ദുരിതങ്ങൾ നേരിടുമെന്ന് ആശങ്കയുണ്ട്. കാറ്റ് ജീവന് അപകടകരമാകുമെന്നാണ് മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പാർക്കുകൾ, ഫുഡ് മാർക്കറ്റ്, ഗോൾഫ് കോഴ്‌സുകൾ എന്നിവയെല്ലാം അടച്ചിടുകയും ചെയ്തിട്ടുണ്ട്, നാല് ഇഞ്ച് വരെ മഴയ്ക്കാണ് ഞായറാഴ്ച സാധ്യത പറയുന്നത്. ഇതോടെ പവർകട്ടും വ്യാപകമാകും.കാലാവസ്ഥാ നിരീക്ഷകർ രണ്ട് ആംബർ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. സസെക്‌സിലെയും, കെന്റിലെയും ചില ഭാഗങ്ങൾക്ക് തിങ്കളാഴ്ച അർദ്ധരാത്രി 12 വരെയും, വെസ്റ്റേൺ ഇംഗ്ലണ്ടിലും, വെയിൽസിലും ആംബർ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. നോർത്ത്, സ്‌കോട്ട്‌ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെയും മുന്നറിയിപ്പ് നിലവിലുണ്ട്.തീരപ്രദേശങ്ങളിൽ വലിയ തിരമാലകളും, അവശിഷ്ടങ്ങൾ പറക്കുന്നതും അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം യാത്രാ ദുരിതവും, റോഡുകളും, പാലങ്ങളും അടച്ചിടേണ്ട അവസ്ഥയും വരും. കൂടാതെ ട്രെയിനുകളും, ബസുകളും വൈകുകയും, റദ്ദാക്കാനും സാധ്യത നിലനിൽക്കുന്നു.കാറ്റ് വിനാശം സൃഷ്ടിച്ചാൽ ഫോൺ ശൃംഖലയും, വൈദ്യുതി വിതരണവും സാരമായ പ്രശ്‌നങ്ങൾ നേരിടും. നോർത്തേൺ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ആംബർ മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. വെസ്റ്റേൺ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലണ്ട്, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ആംബർ മുന്നറിയിപ്പുകൾ നിലവിൽ വരും.വെള്ളപ്പൊക്കം യുകെയുടെ ഭൂരിഭാഗം മേഖലകളിലും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മഞ്ഞ ജാഗ്രത നൽകിയിട്ടുള്ള മേഖലകളിലും ഇത് പ്രതീക്ഷിക്കാം. എൻവയോൺമെന്റ് ഏജൻസി 12 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 59 സാധ്യതാ മുന്നറിയിപ്പുകളും നൽകി.
© Copyright 2024. All Rights Reserved