WMF നാലാമത് ഗ്ലോബൽ കൺവെൻഷനോടനുബന്ധിച്ച് ജനുവരി 15 ന് 12 മണിക്ക് കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ വെച്ച് പത്ര സമ്മേളനം നടന്നു . ജനുവരി 27 ,28 തീയതികളിൽ ബാങ്കോക്കിൽ വെച്ച് വാദിക്കുന്ന ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ ബഹുമാനപെട്ട മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും എന്നും അറിയിച്ചു .164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ wmf ഗ്ലോബൽ ചെയർമാൻ Dr. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു .
-------------------aud--------------------------------fcf308
WMF ചരിത്രത്തിലെ ഏറ്റവും മികവാർന്ന ആഗോള സമ്മേളനം ആയിരിക്കും ബാങ്കോക്കിൽ വെച്ച് നടക്കുകയെന്നും രണ്ടു ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എം എൽ എ മാരായ മോൻസ്, ജോസഫ് ഷാഫി പറമ്പിൽ , റോജി എം ജോൺ , വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പേട്രൺ ജനാബ് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും നിരവധി വ്യവസായ പ്രമുഖരും പ്രശസ്തരായ കലാകാരന്മാരും തുടങ്ങി നിരവധി മേഖലകളിൽ പ്രവീണിയം നേടിയ വ്യക്തിത്വങ്ങൾ പങ്കെടുക്കും എന്നും wmf 2024 2025 വര്ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികൾ ബാങ്കോക്ക് കൺവെൻഷനിൽ അധികാരം ഏൽക്കുമെന്നും അറിയിച്ചു . കൊച്ചിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ ഡോക്ടർ ജെ രത്‌നകുമാർ ഗ്ലോബൽ കോർഡിനേറ്റർ ശ്രീ പൗലോസ് തേപ്പാല , ഗ്ലോബൽ പബ്ലിക് റിലേഷൻസ് ഫോറം കോർഡിനേറ്റർ റഫീഖ് മരക്കാർ , ഗ്ലോബൽ ചാരിറ്റി വി എം സിദ്ധിക്ക് , കേരളം സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ ടി ബി നാസർ എന്നിവർ പങ്കെടുത്തു .
© Copyright 2024. All Rights Reserved