അതിഥി തൊഴിലാളികൾക്കായി വാഗ്ദാനം ചെയ്ത ബസുകൾ തിരികെ വിളിക്കുമെന്ന് പ്രിയങ്ക ഗാന്ധി

11/06/20

പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തിൽ യുപിയിൽ അതിഥി തൊഴിലാളികൾക്കായി വാഗ്ദാനം ചെയ്ത ബസുകൾ തിരികെ വിളിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  യുപിയിലെ കുടിയേറ്റക്കാർക്ക് ആയി ആയിരം ബസ്സുകൾ അനുവദിക്കണം എന്നാ പ്രിയങ്ക ഗാന്ധിയുടെ അഭ്യർഥനയ്ക്ക് തിങ്കളാഴ്ചയാണ് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ അനുമതി നൽകിയത്.എന്നാൽ ബസുകളുടെ പേരിൽ ഓട്ടോകൾ, ഇരുചക്ര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവ പട്ടികയിൽപ്പെടുത്തി കോൺഗ്രസ് തട്ടിപ്പ് നടത്തിയെന്ന് യുപി സർക്കാർ ആരോപിച്ചു. ബസുകൾ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ നൽകിയതിന് പ്രിയങ്കയുടെ സെക്രട്ടറിക്കും യുപി കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലുവിനെതിരെ ഉത്തർപ്രദേശ് സർക്കാർ എഫ്‌ഐആർ ഫയൽ രേഖപ്പെടുത്തുകയുമുണ്ടായി.


എന്നാൽ ''വൈകിട്ട് 4 മണിക്ക്, ബസുകൾ ലഭ്യമാക്കി 24 മണിക്കൂറാകും. നിങ്ങൾക്ക് ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ ചെയ്യുക. ഞങ്ങൾക്ക് അനുമതി നൽകുക. ബസുകളിൽ ബിജെപി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കാൻ താൽപര്യമുണ്ടെങ്കിൽ അതു ചെയ്യാം. ബസുകൾ ഓടാൻ അനുവദിക്കുക. അല്ലാത്തപക്ഷം, അവ തിരിച്ചയയ്ക്കും. പക്ഷേ കോൺഗ്രസ് പ്രവർത്തകർ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും സഹായങ്ങളും നൽകുന്നതു തുടരും’ എന്നു പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu