ഇന്ത്യ - പാകിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജി മെൻഷൻ ചെയ്തത്.
-------------------aud------------------------------
ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുന്നത്. അതിനാൽ നാളെത്തന്നെ ഹർജി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പരിഗണിക്കുന്നത്. അതൊരു മത്സരമല്ലേ, നടക്കട്ടെ എന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അഭിപ്രായപ്പെട്ടു. ഈ ഞായറാഴ്ചയല്ലേ മത്സരം?. അതിൽ നമുക്ക് എന്തുചെയ്യാൻ കഴിയും?. മത്സരം നടക്കട്ടെ. കോടതി പറഞ്ഞു.ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാലു നിയമവിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ താൽപ്പര്യത്തേക്കാൾ വലുതല്ല ക്രിക്കറ്റെന്നും, പഹൽഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഞായറാഴ്ചത്തെ ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്നുമാണ് പൊതുതാൽപ്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പാകിസ്ഥാനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണൽ സ്‌പോർട്‌സ് ഫെഡറേഷന് കീഴിൽ കൊണ്ടു വരണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു.
















© Copyright 2025. All Rights Reserved