അനധികൃതമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞു…

10/11/23

പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയുടെ സെറ്റ് നിർമിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12–ാ ം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ് നിർമാണം നടത്തുന്നത്. വിപിൻ ദാസാണ് സിനിമയുടെ സംവിധായകൻ. നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു".. എന്നാൽ നിർമാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ചില കൗൺസിലർമാരുടെ വ്യക്തി താൽപര്യമാണ് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമെന്ന് വി.സി.ജോയ് ആരോപിച്ചു. മകന്റെ പേരിലുള്ള സ്ഥലത്തെ നിർമാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu