
ബലൂചിസ്ഥാന്‍: പഞ്ച്ഗൂരിൽ പാകിസ്ഥാന്‍ സുരക്ഷാ സേന തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡിപ്പിച്ച യുവതി മരിച്ചതായി റിപ്പോർട്ടുകൾ. പഞ്ച്ഗൂരിൽ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ പാക് സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിച്ച് ഗുരുതരാവസ്ഥയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പീഡനത്തിന് ഇരയായി മണിക്കൂറുകൾക്കുള്ളിൽ നാസിയ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ സുരക്ഷാ സേന ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്, സംഭവത്തിൽ ബലൂചിസ്ഥാനിലുടനീളം വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്. മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ ലംഘനമാണ് നടന്നതെന്ന് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയായ സമ്മി ഡീന്‍ ബലൂച് എക്‌സില്‍ കുറിച്ചു. വിഷയത്തില്‍ ആഗോള മനുഷ്യാവകാശ സംഘടനകളും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളും മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചതായി റിപ്പോര്‍ട്ട്. പന്‍ജ്ഗുരില്‍ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരു സ്ത്രീകളെയും സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോകുകയും ഗുരുതരമായ സ്ഥിതിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ നാസിയ ഷാഫി മരിക്കുകയും ചെയ്തു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്.
















© Copyright 2025. All Rights Reserved