ഹോളിവുഡിന്റെ ജീവിച്ചിരിക്കുന്ന ഇതിഹാസം ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ സീരീസ് അവസാനിക്കുന്നുവെന്ന് സൂചന. ഏറ്റവും പുതിയ പതിപ്പായ ‘മിഷൻ ഇംപോസിബിൾ: ദ ഫൈനൽ റെക്കണിങ്’ ഇതിൽ അവസാനത്തേതായിരിക്കുമെന്ന് ‘മിഷൻ’ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
-------------------aud--------------------------------
ഇന്ത്യയിലടക്കം ലോക വ്യാപകമായി പണം വാരുന്ന ചിത്രത്തിന്റെ കഥയിൽ തന്നെ ഇത്തരമൊരു അവസാനത്തിന്റെ സൂചനയുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കാനിൽ പ്രീമിയർ ഷോക്കു ശേഷം ടോം ക്രൂസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘‘എല്ലാവരും മിഷൻ ഇംപോസിബിൾ: ദ ഫൈനൽ റെക്കണിങ് കാണണം. ഒരു പക്ഷേ ഇത് അവസാനത്തെ ‘റെക്കണിങ്’ (കണക്കെടുപ്പ്) ആയിരിക്കാം, അല്ലാതെയുമിരിക്കാം.’’ എട്ടാമത്തെ പതിപ്പാണ് ഇപ്പോൾ ഇറങ്ങിയത്.
© Copyright 2024. All Rights Reserved