
ലണ്ടൻ: ബ്രിട്ടനില്‍ ആന്‍ഡ്രൂ രാജകുമാരനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ നടപടികള്‍ ആരംഭിച്ച് സഹോദരന്‍ ചാള്‍സ് രാജാവ്. ബെക്കിങ്ങാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധത്തിന്‍റെ പേരിലാണ് നടപടി. രാജ കുടുംബത്തിന്‍റെ സല്‍പേരിന് കളങ്കമുണ്ടാകാതിരിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി രാജകീയ പദവികള്‍ എടുത്തുകളഞ്ഞശേഷം കൊട്ടാരത്തില്‍ നിന്നും പുറത്താക്കാനാണ് തീരുമാനം. രാജകുമാരന്‍ എന്ന പദവി എടുത്തുകളയുന്നതോടെ ആന്‍ഡ്രു മൗണ്ട് ബാറ്റന്‍ വിന്‍ഡ്സര്‍ എന്ന പേരിലാകും അറിയപ്പെടുക. വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുളള ബന്ധത്തിന്‍റെ പേരിലും ആന്‍ഡ്രൂ വിവാദത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആന്‍ഡ്രൂ നിഷേധിച്ചിട്ടുണ്ട്.
















© Copyright 2025. All Rights Reserved