ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളിൽ ആറു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും

06/07/26

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസത്തെ സുപ്രധാന വിദേശ പര്യടനത്തിനായി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ദൃഢമാക്കുക എന്നതാണ് ഈ പര്യടനത്തിന്റെ പ്രാഥമിക ലക്ഷ്യം. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിൽ എത്തിച്ചേരും. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ഇന്തോനേഷ്യൻ സന്ദർശനമാണ്. 2018-ൽ ഇന്ത്യ-ഇന്തോനേഷ്യ ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയതിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്തോനേഷ്യയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിക്കും. ഓസ്‌ട്രേലിയയിലെ മെൽബണിലാണ് അദ്ദേഹത്തിന്റെ പ്രധാന ഔദ്യോഗിക ചർച്ചകളും പരിപാടികളും നടക്കുക. അവിടെ വെച്ച് നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ സി.ഇ.ഒ ഫോറത്തിൽ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കും. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യവസായ നേതാക്കളെ ഈ വേദിയിൽ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിനുപുറമെ ഓസ്‌ട്രേലിയയിലെ വലിയ പ്രവാസി ഇന്ത്യൻ സമൂഹത്തെ നേരിൽ കാണാനും പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ വ്യാപാര, പ്രതിരോധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ഇരു രാജ്യങ്ങളും വിലയിരുത്തും. ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ശേഷം അദ്ദേഹം ജൂലൈ പത്തിന് ന്യൂസിലാൻഡിലെത്തും. കഴിഞ്ഞ നാല്പത് വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത് ഇതാദ്യമായാണ്. അവിടെ വെച്ച് പ്രമുഖ വ്യവസായികളുമായും കായിക പ്രതിഭകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയും ചെയ്യും.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu