എംജിആറിന് പകരം പോസ്റ്ററിലെത്തിയത് അരവിന്ദ് സ്വാമി, എഐഎഡിഎംകെ പ്രവർത്തകർക്ക് വൻ ട്രോൾ

18/01/24

എംജിആർ ജന്മവാർഷികത്തിൽ തമിഴ്നാട്ടിലെ എഐഎഡിഎംകെ പ്രവർത്തകർക്ക് പറ്റിയ അമളി വൈറൽ. ജന്മവാർഷിക പരിപാടികളുമായി സംബന്ധിച്ച പോസ്റ്ററിൽ എംജിആറിന് പകരമെത്തിയത് അരവിന്ദ് സ്വാമിയുടെ ചിത്രമായിരുന്നു. തിരുപ്പത്തൂരിലെ എഐഎഡിഎംകെ പ്രവർത്തകർക്കാണ് അമളി പറ്റിയത്. തലൈവി എന്ന സിനിമയിൽ എംജിആറായി വേഷമിട്ട അരവിന്ദ് സ്വാമിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉപയോഗിച്ചത്.

നേതാക്കളുടെ വലിയ ചിത്രങ്ങളുമായി പ്രാദേശിക നേതാക്കൾ പോസ്റ്റർ അടിക്കുന്നത് തമിഴ്നാട്ടിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തരം പോസ്റ്ററുകളിൽ പ്രമുഖ നേതാക്കളുടെ ചിത്രം മാറിപോകുന്നത് അസാധാരണം ആയതാണ് സംഭവം വലിയ രീതിയിൽ ട്രോൾ ആവാൻ കാരണമായത്. മുൻ തമിഴ്നാട് മുഖ്യമന്ത്രിയായ എംജിആറിന്റെ അനുസ്മരണത്തിൽ വലിയ രീതിയിലുള്ള പരിപാടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കുന്നത്. തിരുപ്പത്തൂറിലെ മുൻനിര നേതാക്കൾക്കൊപ്പം ജയലളിതയും എംജിആറുമുള്ള പോസ്റ്ററാണ് തയ്യാറാക്കിയത്. എന്നാൽ പോസ്റ്ററിൽ എംജിആറിന് പകരമെത്തിയത് സിനിമയിലെ എംജിആറാണെന്ന് മാത്രം.
തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ യാത്ര വിശദമാക്കുന്ന ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ തലൈവി. പോസ്റ്ററിലെ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതാക്കളുള്ളത്. ട്രോളുകളും പരിഹാസവും വ്യാപകമായതിന് പിന്നാലെ പോസ്റ്ററിലെ അരവിന്ദ് സ്വാമിയുടെ ചിത്രം എംജിആർ ചിത്രമുപയോഗിച്ച് പ്രവർത്തകർ മറച്ചിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu