
ൻപെങ്ങുമില്ലാത്ത വിധം യൂറോപ്യൻ ഭൂഖണ്ഡത്തിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നതോടെ അമിത താപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണവും വർദ്ധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ ഉഷ്ണ തരംഗത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഏകദേശം 2,300 ഓളം വരുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
-------------------aud--------------------------------
ജൂലായ് രണ്ടു വരെയുള്ള 10 ദിവസക്കാലത്ത് ലണ്ടൻ, മാഡ്രിഡ്, ബാഴ്സിലോണിയ, മിലൻ എന്നിവ ഉൾപ്പടെയുള്ള വിവിധ നഗരങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഭാവം പഠിക്കുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത് താപനിലയിൽ നാലു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവുണ്ടായി എന്നാണ്. ഇത് 1500 ഓളം മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അവർ പറയുന്നു.രേഖകൾ പ്രകാരം 2024 നും 2023 നും പുറകിലായി ഭൂമിയിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു ഇപ്പോൾ കഴിഞ്ഞു പോയത്. അതേസമയം, രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയതിൽ പിന്നെ ഏറ്റവുമധികം ചൂടുള്ള ജൂണായിരുന്നു പശ്ചിമ യൂറോപ്പിൽ ദൃശ്യമായതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവ്വീസ് അറിയിച്ചു. ലിസ്ബണിന് വടക്ക് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ശരാശരിയിലും ഏഴ് ഡിഗ്രി സെൽഷ്യസ് അധികമാണിത്. പ്രധാനമായും വൃദ്ധർ, രോഗികൾ, കൊച്ചുകുട്ടികൾ, പുറം പണിക്കാർ, അമിതമായി വെയിൽ ഏൽക്കുന്നവർ എന്നിവരെയാണ് ഉഷ്ണ തരംഗങ്ങൾ പ്രതികൂലമായി ബാധിക്കുക.
















© Copyright 2025. All Rights Reserved