
ബെയ്‌ജിങ് എവറസ്‌റ്റ് കൊടുമുടിയുടെ ടിബറ്റൻ ചരിവുകളിലുണ്ടായ കനത്ത ഹിമപാതത്തിൽ ഒരു പർവതാരോഹകൻ (41) മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇതിനകം 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. ചൈനയുടെ ഭാഗത്തുള്ള കർമ താഴ്വരയിൽ, ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്ത വിഡിയോയിൽ ഇടിമിന്നലും ശക്‌തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്.ദേശീയ ദിനവും ശരത്കാല ഉത്സവവും പ്രമാണിച്ച് ഒക്ടോബർ 1 മുതൽ ചൈനയിൽ 8 ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്. എവറസ്‌റ്റ് കയറാനും പതിവിലേറെ പേരുണ്ടായിരുന്നു.
















© Copyright 2025. All Rights Reserved