യുപിഐ ആപ്പായ പേടിഎമ്മിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ്. അന്വേഷണപരിധിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ളവ ഉള്‍പ്പെടും. അന്വേഷണത്തോട് പേടിഎം പൂര്‍ണമായും സഹകരിക്കുമെന്ന് വ്യക്തമാക്കി. ഇഡി പ്രധാനമായും പരിശോധിക്കുന്നത് വിദേശവിനിമയവുമായി ബന്ധപ്പെട്ട നിയമനങ്ങളിലെ ലംഘനമാണ്.
നേരത്തെ പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 29ഓടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി പേടിഎം പ്ലാറ്റ്ഫോമും പേടിഎം പേമെന്റ്സ് ബാങ്കും ഉപയോഗിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. ലക്ഷക്കണക്കിന് ഇടപാടുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാതെ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്കുന്ന പേമെന്റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഒറ്റ പാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങള്‍ ആക്സസ് ചെയ്യാനും അവരുടെ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങള്‍ക്കായി പണമടയ്ക്കാനും ഫെബ്രുവരി 29 വരെ കഴിയും. ആര്‍ബിഐ വഴങ്ങിയില്ലെങ്കില്‍, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ പ്രതികരിച്ചു; ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. അതേസമയം ആര്‍ബിഐയുടെ വിലക്കിന് പിന്നാലെ പേടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. പത്ത് ശതമാനത്തോളം ഓഹരിയിലും ഇടിവുണ്ടായിരുന്നു.
© Copyright 2023. All Rights Reserved