
സിഡ്‌നി. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ പിടികൂടിയ അധോലോക സംഘത്തിൻ്റെ കയ്യിൽ നിന്ന് ലഭിച്ചത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ആയിരക്കണക്കിന് വിഡിയോകൾ, സാത്താനിക് ഗ്യാങ് എന്നറിയപ്പെടുന്ന സംഘത്തിന്റെ കയ്യിൽ നിന്നാണ് 12 വയസ്സ് വരെയുള്ള കുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയത്. സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അശ്ലീല വിഡിയോ നിർമാണ റാക്കറ്റുമായി ബന്ധമുള്ള നാല് പുരുഷന്മാരാണ് അറസ്‌റ്റിലായിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പൊലീസിലെ ഡിറ്റക്‌ടീവുകളാണ് രാജ്യാന്തര ശൃഖലയുടെ നീക്കങ്ങൾ ആദ്യം തിരിച്ചറിഞ്ഞത്. ഇവരുടെ വെബ്സൈറ്റ് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സന്ദർശിക്കാറുണ്ട് എന്നാണ് വിവരം. മൃഗിയമായ വിഡിയോകളാണ് സംഘം സൂക്ഷിച്ചിരുന്നത്.
വിഡിയോയിൽ കണ്ട ഇരകളാക്കപ്പെട്ട കുട്ടികളെ എത്രയും വേഗം കണ്ടെത്താനും ഇവരെ ഉടൻ തന്നെ റാക്കറ്റിൻ്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്താനുമുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇരകളായ കുട്ടികളെ കണ്ടെത്തിയ ശേഷം പീഡനം നടന്നത് എവിടെയാണ് എന്ന് കണ്ടെത്തുകയാണ് അടുത്ത ഘട്ടം വൈകാതെ കേസിൽ കൂടുതൽ അറസ്‌റ്റ് നടക്കുമെന്നും ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു.
















© Copyright 2025. All Rights Reserved