കോവിഡ് 19 വൈറസ് ബാധിച്ചു യുഎഇയിൽ വെള്ളിയാഴ്ച ഒമ്പതുപേർകൂടി മരിച്ചു. 553 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,793 ആയി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി ഇതിൽ മലയാളികളും ഉൾപ്പെടുന്നു.ഇതുവരെ 3837 പേർക്ക് രോഗം ഭേദമായി. രോഗം ഭേദമായ അവരുടെ എണ്ണത്തിൽ മെയ് മാസത്തിൽ വർധന ഉള്ളത് ആയിട്ടാണ് അധികൃതർ കണക്കാക്കപ്പെടുന്നത്.
സൗദിയിൽ 1701 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,432 ആയി ഉയർന്നു. ഇതിൽ 141 പേരുടെ നില ഗുരുതരമാണ്. 1322 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 9120 ആയി. 10 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 229 ആയി. ഖത്തറിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ്. 24 മണിക്കൂറിനിടെ 1311 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 20,201 ആയി. കുവൈത്തിൽ 641 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7208 ആയി. മൂന്നുപേർകൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 47-ലെത്തി. ബഹറിനിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 205 പേർക്കാണ് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2369 ആയി ഉയർന്നു. രണ്ടുപേർ അതീഗുരുതരാവസ്ഥയിലാണ്.
© Copyright 2024. All Rights Reserved