
വെല്ലുവിളിച്ച് പോരാടാൻ ഇറങ്ങിയ ഹെൽത്ത് സെക്രട്ടറിയോട് പരസ്യമായ യുദ്ധ പ്രഖ്യാപനം നടത്തി ഡോക്ടർമാരുടെ യൂണിയൻ ആയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ.
-------------------aud--------------------------------
വിന്ററും ക്രിസ്മസും പണിമുടക്കാനുള്ള അനുകൂല അവസരമാക്കി മാറ്റാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിസ്മസിന് മുമ്പ് എൻഎച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാൻ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.
ആശുപത്രികളെ പൂർണ്ണമായി സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഡിസംബറിൽ അഞ്ച് ദിവസം കൂടി പണിമുടക്ക് നടത്താനുള്ള പുതിയ പ്രഖ്യാപനം. ക്രിസ്മസിന് തൊട്ടുമുൻപ് ഡിസംബർ 17 മുതൽ ഡിസംബർ 22 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടർമാർ പണിമുടക്കാൻ ഇറങ്ങുന്നത്. ഗവൺമെന്റ് പുതിയ ഓഫറൊന്നും മുന്നോട്ട് വെയ്ക്കാത്ത സാഹചര്യത്തിൽ കൂടുതൽ സമരതീയതികൾ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അവകാശപ്പെട്ടു.
2022 മുതൽ 13 തവണ സമരം ചെയ്ത ബിഎംഎ രണ്ടാഴ്ച മുൻപും പണിമുടക്കിയിരുന്നു. എന്നാൽ അവസാനം നടത്തിയ സമരങ്ങളിൽ ഡോക്ടർമാർ വിമുഖത പ്രകടിപ്പിച്ചതായി കണക്കുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസം തുടർച്ചയായി പണിമുടക്കാനുള്ള തീരുമാനം വരുന്നത്.
















© Copyright 2025. All Rights Reserved