കർശനമായ കുടിയേറ്റ നിയമം പുറത്തിറക്കി റിഷി സുനാക്; തീവ്രത പോരെന്നു പറഞ്ഞു ഇമിഗ്രേഷൻ മന്ത്രിയുടെ രാജി

07/12/23

കടുപ്പമേറിയ ഇമിഗ്രേഷൻ നിയമം എന്ന നിലയിൽ റുവാൻഡ നിയമനിർമ്മാണം പ്രഖ്യാപിച്ച് ഗവൺമെന്റ്. റുവാൻഡ സ്‌കീമിന് കോടതികൾ തടസ്സങ്ങൾ സൃഷ്ടിച്ചതോടെയാണ് നിയമനിർമ്മാണം നടത്തി ഈസ്റ്റ് ആഫ്രിക്കൻ രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരുമായി വിമാനം പറക്കാൻ പ്രധാനമന്ത്രി റിഷി സുനാക് ശ്രമം നടത്തുന്നത്. ഒരുമിച്ച് നിൽക്കാനുള്ള സമയമായെന്ന് ഓർമ്മപ്പെടുത്തിയതിന് പിന്നാലെ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക്ക് രാജിവെച്ചത് സുനാകിന് തിരിച്ചടിയായി.

ഇംഗ്ലീഷ് ചാനൽ പോലുള്ള വഴികളിലൂടെ ബ്രിട്ടനിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെ സുരക്ഷിതമായി റുവാൻഡയിൽ എത്തിച്ച് അഭയാർത്ഥി അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഒരുക്കുന്നതാണ് നിയമം. സേഫ്റ്റ് ഓഫ് റുവാൻഡ  ബിൽ എന്നാണ് നിയമത്തിന് പേരിട്ടിരിക്കുന്നത്

കോടതികളും, ട്രിബ്യൂണലുകളും റുവാൻഡയെ സുരക്ഷിത രാജ്യമായി കണക്കാക്കണമെന്ന് നിയമം അനുശാസിക്കുന്നു. കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്ക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു കഴഞ്ഞ മാസം സുപ്രീംകോടതി വിധി. കോടതിയുടെ അധികാരം വിഷയത്തിൽ പരിമിതപ്പെടുത്താനും നിയമം ശ്രമിക്കുന്നു. യൂറോപ്യൻ കോടതികളുടെ നിലപാടുകൾ സ്വീകരിക്കുന്ന കാര്യത്തിൽ മന്ത്രിമാർക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.

എന്നാൽ പാർട്ടി അംഗങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെന്റിക്ക്‌സ് രാജിവെച്ചത് തിരിച്ചടിയായി. കുടിയേറ്റ നിയമത്തിനു തീവ്രത പോരെന്നു പറഞ്ഞുകൊണ്ടാണ് ഇമിഗ്രേഷൻ മന്ത്രിയുടെ രാജി. റുവാൻഡ നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് റോബർട്ട് ജെന്റിക് കുറ്റപ്പെടുത്തുന്നു. നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിലൂടെ പാസാക്കുവാൻ തനിക്ക് സാധിക്കില്ലെന്നും, കാരണം അത് രാജ്യത്തിന് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജെന്റിക് പറഞ്ഞു. അടിയന്തര നിയമനിർമ്മാണത്തിന് പിന്നാലെ പരസ്പരം പോരാടുന്ന പാർട്ടി നേതാക്കളോട് ഒരുമിക്കാനാണ് സുനാക് ആവശ്യപ്പെട്ടത്.

ജെന്റിക്കിന്റെരാജി നിരാശാജനകവും, സാഹചര്യങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ മൂലവുമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു.

ഒരു സുപ്രധാന പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ രാജിവെയ്ക്കാനുള്ള മന്ത്രിയുടെ തീരുമാനം നാണക്കേടാണെന്ന് മുതിർന്ന ടോറി വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നു. ഇമിഗ്രേഷൻ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ രാജിവെച്ച് രക്ഷപ്പെടുകയാണ് മന്ത്രി ചെയ്തത്. ഈ വഴി തന്നെയാണ് കീർ സ്റ്റാർമറെ പ്രധാനമന്ത്രിയാക്കുക, സ്രോതസ്സുകൾ പറയുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu