ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തിൽ ആക്രമിക്കാനും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിർദേശിച്ചു. ഗാസ അതിർത്തിയിൽ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ നിർദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുന്നു. സർവശക്തിയുമെടുത്ത് ആക്രമിക്കുക, സമ്പൂർണ ആധിപത്യം നേടുക. ഗാസ പഴയപടിയാകില്ലെന്ന് ഉറപ്പാക്കുക എന്ന് മന്ത്രി സൈന്യത്തോട് പറഞ്ഞു. ഗാസയിൽ മാറ്റം വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാൽ അവർ വിചാരിക്കാത്ത തരത്തിൽ 180 ഡിഗ്രി മാറുന്ന തരത്തിലുള്ള മാറ്റമാണ് നടപ്പാക്കേണ്ടത്. ആക്രമണം നടത്തിയതിൽ അവർ ഖേദിക്കണം. രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു.
ഹമാസിന്റെ പ്രധാന നേതാക്കളെ വധിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകുന്നതെന്ന് ഇസ്രയേൽ പ്രതിരോധ വകുപ്പ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികളെ കണ്ടെത്തി ഉന്മൂലനം ചെയ്യാനാണ് സൈന്യത്തിന് നിർദേശം നൽകിയിട്ടുള്ളതെന്നും അഡ്മിറൽ ഹഗാരി വ്യക്തമാക്കി.
© Copyright 2024. All Rights Reserved