ജറുസലം. ഐക്യരാഷ്ട്ര സംഘടനരയയും മറ്റു സന്നദ്ധസംഘടനകളെയും ഒഴിവാക്കി ഇസ്രയേലിന്റെ പുതിയ സഹായവിതരണസംവിധാനം ഗാസയിൽ ആരംഭിച്ചു. യു.എസ് പിന്തുണയുള്ള വിവാദ സന്നദ്ധസംഘടന ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനാണു (ജിഎച്ച്എഫ്) ചുമതല ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന സ്‌ഥലത്തേക്ക് ആയിരക്കണക്കിനു പലസ്തീൻകാരാണ് ഇന്നലെ നിയന്ത്രണങ്ങൾ ഭേദിച്ചെത്തിയത്. 8000 ഭക്ഷ്യബോക്സ്‌സുകൾ വിതരണം ചെയ്‌തതായി സംഘടന അറിയിച്ചു.
അതിനിടെ, ഇന്നലെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 52 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 54,056 ആയി. ഭക്ഷ്യവസ്തുക്കളിലേറെയും ഹമാസ് കൈക്കലാക്കുന്നതു തടയാനാണ് പുതിയ വിതരണസംവിധാനമെന്നാണ് ഇസ്രയേലിന്റെ വാദം. എന്നാൽ, ആരോപണം നിഷേധിച്ച യുഎൻ, ഭക്ഷണവും ഇസ്രയേൽ ആയുധമാക്കുകയാണെന്ന് വിമർശിച്ചു.
© Copyright 2024. All Rights Reserved