ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും.

20/11/23

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ കടത്തി വെട്ടി യുപിയും ബിഹാറും. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽ നിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
യുഎഇ, സൗദി അറേബ്യ, ഖത്തൻ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ ആറു ജിസിസി രാജ്യങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ സംഖ്യയിൽ ഈ വർഷം 50% വർധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലേക്കാണ് കൂടുതൽ തൊഴിലാളികൾ പോകുന്നത്. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu