
ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. അമേരിക്കൻ ഉപരോധത്തിന് ശേഷം ഇന്ത്യൻകമ്പനികളും എണ്ണ വാങ്ങുന്നതിൽ കുറവ് വരുത്തിയെന്നാണ് റിപ്പോർട്ട്. അതേ സമയം എണ്ണ വാങ്ങുന്നത് നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. റോസ് നെഫ്റ്റ്, ലൂക്കോയിൽ എന്നീ റഷ്യൻ കമ്പനികളിൽ നിന്നുമാണ് ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്. എന്നാൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഈ കമ്പനികളിൽ നിന്നും എണ്ണ വാങ്ങുന്നതിൽ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയുടെ ഉപരോധം ഇന്ത്യ നിലവിൽ വരുത്തുന്നതിന് മുന്നോടിയായി ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുകയാണെന്നാണ് സൂചന. രണ്ടാഴ്ച മുന്നത്തെ കണക്കനുസരിച്ച് പ്രതിദിനം 1.95 മില്യൺ ബാരൽസ് കണക്കിലായിരുന്നു ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഇത് കഴിഞ്ഞ ആഴ്ച 1.19 ലേക്ക് ഇടിയുകയായിരുന്നു. അതേസമയം വില കൂടിയ അമേരിക്കൻ ക്രൂഡോയിൽ കൂടുതലായി ഇറക്കുമതി ചെയ്‌തു തുടങ്ങിയിട്ടുണ്ട്. സെപ്‌തംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ നാലര ശതമാനം മാത്രമായിരുന്നു യുഎസ് ക്രൂഡോയിലെങ്കിൽ ഒക്‌ടോബറിൽ അമേരിക്കൻ എണ്ണയുടെ വിഹിതം 10.7 ശതമാനമായി ഉയർന്നു. അതായത്, ഒരു മാസം കൊണ്ട് ഇരട്ടിയിലേറെ വർധനവാണ് ഉണ്ടായത്.
















© Copyright 2025. All Rights Reserved