ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരനിലയിൽ; CNG, ഇലക്ട്രിക്ക് ഇതര ബസുകൾക്ക് നിയന്ത്രണം വന്നേക്കും......

17/11/23

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിലെ മിക്കയിടങ്ങളിലും വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര സൂചിക ഗുരുതര നിലയായ 400-ന് മുകളിലാണ്. ദീപാവലി ദിനത്തിൽ വായുനിലവാരം മെച്ചപ്പെട്ടിരുന്നെങ്കിലും അന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ വ്യാപകമായി പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് വായുനിലവാരം വീണ്ടും മോശമായത്. അടുത്ത നാല് ദിവസം ഡൽഹിയിൽ കനത്ത പുകമഞ്ഞ് അനുഭവപ്പെടാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

ബവാന 442, ജഹാൻഗിർപുരി 441, ദ്വാരക 416, അലിപുർ 415, ആനന്ദ് വിഹാർ 412, ഐടിഒ 412, ഡൽഹി എയർപോർട്ട് 401 എന്നിങ്ങനെയാണ് വ്യാഴാഴ്ച രാവിലത്തെ വായുഗുണനിലവാര സൂചിക. ഡൽഹിയിലെ പലയിടങ്ങളിലും ബുധനാഴ്ചയും ഇത് 400-ന് മുകളിലായിരുന്നു. ദീപാവലി ആഘോഷത്തിന് പിന്നാലെ തിങ്കളാഴ്ച വായുഗുണനിലവാര സൂചിക അതീവ ഗുരുതരനിലയായ 450 കടന്ന് 500-ന് മുകളിൽ എത്തിയിരുന്നു.മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. സിഎൻജി, ഇലക്ട്രിക്, ബിഎസ്-6 ഡീസൽ എൻജിൻ എന്നിവയിലല്ലാതെ ഓടുന്ന ബസുകൾക്ക് ഡൽഹിയിലേക്ക് പ്രവേശനം തടയുമെന്നാണ് റിപ്പോർട്ട്. ജിആർഎപി സ്റ്റേജ് 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. എന്നാൽ, ഇതിൽ ട്രക്കുകൾക്ക് മാത്രമാണ് ഡൽഹിയിലേക്ക് പ്രവേശന നിരോധനമുള്ളത്. നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യാൻ വ്യാഴാഴ്ച ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ യോഗം ചേരുന്നുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu