തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിൽ കെ.സി.വേണുഗോപാൽ അനുയായികളുടെ യോഗം; പരാതി നൽകാൻ 'എ' ഗ്രൂപ്പ്

30/11/23

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ കെ.സി വേണുഗോപാൽ അനുകൂലികൾ യോഗം ചേർന്നു. തിങ്കളാഴ്‌ച വൈകീട്ടായിരുന്നു യോഗം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ തിരുവഞ്ചൂരിൻ്റെ നേതൃത്വത്തിലുള്ള പക്ഷം നേട്ടമുണ്ടാക്കിയിരുന്നു.

കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ്റെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെ പരാതി നൽകാനൊരുങ്ങകയാണ് 'എ' ഗ്രൂപ്പ്. പ്രവർത്തകരും നേതാക്കളും സൗഹൃദ സന്ദർശനത്തിനെത്തിയതാണെന്നാണ് തിരുവഞ്ചൂരിൻ്റെ വിശദീകരണം.

തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള കോട്ടയത്ത് കെ.സി വേണുഗോപാൽ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് തെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിനു പിന്നാലെയാണ് പുതിയ വിവാദം. തിങ്കളാഴ്ച‌ വൈകീട്ട് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജന സെക്രട്ടറി സിബി ചേനപ്പാടി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ യോഗത്തിനെത്തി. യൂത്ത് കോൺഗ്രസ് നേതാക്കളും ബ്ലോക്ക് പ്രസിഡൻറുമാരും ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിക്കൊപ്പം കോട്ടയത്ത് 'എ' ഗ്രൂപ്പിനെ നയിച്ച കെ.സി ജോസഫും തിരുവഞ്ചൂരും തമ്മിൽ അകന്നതാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വഴി തുറന്നത്. ഡി.സി.സി പ്രസിഡൻ്റ്* നാട്ടകം സുരേഷ് അടക്കം എ ഗ്രൂപ്പിനൊപ്പമാണ്. ശശി തരൂരിന് സ്വീകരണമൊരുക്കുന്നതിനെ ചൊല്ലി ഡി.സി.സി നേതൃത്വവുമായി തെറ്റിയ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അടക്കം വലിയൊരു വിഭാഗം തിരുവഞ്ചൂരിനെ പിന്തുണക്കുന്നു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം ഇരു വിഭാഗവും വെവ്വേറെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തിയിരുന്നു. അതേസമയം തിരുവഞ്ചൂരിലെ വീട്ടിലെ ഗ്രൂപ്പ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് നിർണായകമാകും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu