നടി തൃഷയ്ക്കെതിരെ അശ്ലീല പാരമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷൻ. ഇത്തരം പ്രതികരണങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിസാരവത്കരിക്കുന്നതാണെന്നും സംഭവത്തെ അപലപിക്കുന്നതായും കമ്മീഷൻ എക്സിൽ കുറിച്ചു.
സെക്ഷൻ 509 ബി ചുമത്തി നിയമനടപടി സ്വീകരിക്കാൻഡിജിപിയോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ വിവാദ പരാമർശം.
വീഡിയോ വിവാദമായതോടെ പ്രതികരണവുമായി നടി തൃഷ തന്നെ രംഗത്തെത്തി. മൻസൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമർശമാണ്. ഇത്തരം മനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും തൃഷ എക്സിൽ കുറിച്ചു.
തൃഷയ്ക്ക് പിന്തുണയുമായി ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് അന്നുതന്നെ ഖുശ്ബു ഉറപ്പ് നൽകിയിരുന്നു.
© Copyright 2024. All Rights Reserved