
ശ്രീഹരിക്കോട്ട: നൈസാര്‍ കൃത്രിമ ഉപഗ്രഹം പ്രകൃതി ദുരന്തങ്ങളെ നമ്മൾ മനസിലാക്കുന്ന രീതി തന്നെ മാറ്റിമറിക്കുമെന്ന് നാസ ശാസ്ത്രജ്ഞൻ പോൾ റോസൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കൂടുതൽ മികച്ച ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നൈസാര്‍ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ സഹായിക്കും. ഭൂകമ്പങ്ങളെ നേരത്തെ പ്രവചിക്കാൻ ആകണമന്നില്ല, എങ്കിലും ഭൂകമ്പ സാധ്യത പ്രദേശങ്ങളെ മനസിലാക്കാൻ എന്‍ ഐ സാറിന് കഴിയും. അപകടസാധ്യത മേഖലയിൽ വേണ്ട മുൻകരുതലുകൾ എടുക്കാൻ സാധിക്കും. നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾക്കൊപ്പം NISAR വിവരങ്ങൾ കൂടി ചേരുമ്പോൾ മികച്ച ഫലം ലഭിക്കുമെന്നും ഉപഗ്രഹ വിക്ഷേപണത്തിന് പിന്നാലെ പോൾ റോസൻ വ്യക്തമാക്കി.
ഐഎസ്ആര്‍ഒ- നാസ സഹകരണത്തില്‍ നിര്‍മ്മിച്ച് ബഹിരാകാശത്തേക്ക് അയച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. നൈസാര്‍ ദൗത്യത്തില്‍ നാസയിൽ നിന്നുള്ള പദ്ധതി മേധാവിയാണ് പോൾ റോസൻ.
















© Copyright 2025. All Rights Reserved