
എഫ്ഇയിലെ യൂണിവേഴ്സിറ്റി, കോളേജ് യൂണിയൻ (യുസിയു) അംഗങ്ങൾ ഡിസംബർ വരെ ഓരോ ആറ് ദിവസത്തിലും വാക് ഔട്ട് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 1,700-ലധികം എഫ്ഇ ലക്ചറർമാരിൽ ഭൂരിഭാഗത്തെയും യുസിയു പ്രതിനിധീകരിക്കുന്നതിനാൽ, വാക്കൗട്ട് കോളേജ് കോഴ്സുകൾക്ക് വ്യാപകമായ തടസ്സമുണ്ടാക്കും.നോർത്തേൺ അയർലണ്ടിലെ ലക്ചറർമാർക്ക് യുകെയിലെ ഏറ്റവും ഭാരമേറിയ ക്ലാസ് റൂം ടൈംടേബിൾ ഉണ്ടെന്നും ഇത് മറ്റ് ജോലികൾ ചെയ്യുന്നതിൽ നിന്നും അവരെ തടയുന്നുവെന്നും യുസിയു ഉദ്യോഗസ്ഥ കാതറിൻ ക്ലാർക്ക് പറഞ്ഞു. “പ്രതിവാര അധ്യാപന സമയം കുറച്ചാൽ, അധ്യാപകർക്ക് പാർട്ട് ടൈം ജോലി ചെയ്യ്ത് വേതനം വർദ്ധിപ്പിക്കാൻ കഴിയും, ഇത് വിദ്യാർത്ഥികളുടെ പഠനാനുഭവം വർദ്ധിപ്പിക്കാൻ അവസരമൊരുക്കുമെന്നും ഈ തർക്കം പരിഹരിക്കാൻ തങ്ങൾക്ക് ശക്തിയില്ലെന്ന തൊഴിലുടമകളുടെ അവകാശവാദം തെറ്റാണ് എന്നും . ഗുണപരമായും സാമ്പത്തികമായും തൊഴിൽ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കരാർ മാറ്റം നടപ്പിലാക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷമായി തങ്ങൾക്ക് 2% ത്തിൽ കൂടുതൽ മാന്യമായ ശമ്പള വർദ്ധനവ് ലഭിച്ചിട്ടില്ല, വിദ്യാർത്ഥികളുടെ പഠനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ സമരത്തിലേക്ക് പോകുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. എന്നും അവർ പറഞ്ഞു. വർഷങ്ങളായി ജോലിഭാരം ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവരുടെ ശമ്പളം ക്രമേണ കുറയുകയാണെന്നും ജീവിതച്ചെലവ് പ്രതിസന്ധി മൂലം ആ സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും ഡോണൾഡ് പറഞ്ഞു.
















© Copyright 2025. All Rights Reserved