ബുധനാഴ്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും...
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പൊലീസ്. സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും ലൈംഗികാതിക്രമ വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ബുധനാഴ്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ 354 എ (ലൈംഗികാതിക്രമം) എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അത്തരത്തിലുള്ള ഒരു കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മറ്റു കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് പൊലീസിൻറെ തീരുമാനം.
കേസിൽ ബുധനാഴ്ച സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസിനു മുന്നിൽ ഹാജരായിരുന്നു. 2 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദേശമുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്.
© Copyright 2024. All Rights Reserved