പിണറായി സർക്കാർ മരിച്ചിരിക്കുന്നു' : തൂങ്ങിമരിച്ച വയോധികന്റെ മൃതദേഹവുമായി കോഴിക്കോട്  കലക്ടറേറ്റിനു മുന്നിൽ  പ്രതിഷേധം

24/01/24

കോഴിക്കോട് വികലാംഗ പെൻഷൻ മുടങ്ങി ജീവിതം
വഴിമുട്ടിയതോടെ തുങ്ങിമരിച്ച വയോധികൻ്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി യുഡിഎഫ് ജനപ്രതിനിധികൾ. പോസ്റ്റ‌്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹവുമായി സമരക്കാർ കലക്‌ടറേറ്റിലെത്തിയത്. 'പിണറായി സർക്കാർ മരിച്ചിരിക്കുന്നു' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം.
എം.കെ.രാഘവൻ എംപി, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് എം.കെ. രാഘവൻ പറഞ്ഞു.
ചക്കിട്ടപാറ പഞ്ചായത്ത് അഞ്ചാം വാർഡ് മുതുകാട് പുഷ്പഗിരി വളയത്ത് ജോസഫ് (77) ആണ് ഇന്നലെ ഉച്ചയോടെ വീടിനു മുന്നിൽ തൂങ്ങിമരിച്ചത്. കലക്‌ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലുമെല്ലാം പരാതി നൽകിയിട്ടും മുടങ്ങിയ പെൻഷൻ തുക ലഭിച്ചിരുന്നില്ല. പെൻഷൻ ലഭിക്കാത്തതും സാമ്പത്തിക ബുദ്ധിമുട്ടും സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. തനിക്കും ഭിന്നശേഷിക്കാരിയായ മകൾ ജിൻസിക്കും സർക്കാരിൽ നിന്നുള്ള പെൻഷൻ മുടങ്ങിയതായി കാണിച്ച് നവംബറിൽ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. കലക്ടർക്കും പെരുവണ്ണാമുഴി പൊലീസ് ഇൻസ്പെക്ടർക്കും ഇതേ പരാതി നൽകിയിരുന്നു. വടിയുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത ജോസഫ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾ ജിൻസി സാന്ത്വന പരിചരണ കേന്ദ്രത്തിലാണ്. സ്വന്തമായുള്ള ഒരേക്കർ ഭൂമിയുടെ പട്ടയത്തിനു വേണ്ടിയും വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പെൻഷൻ മുടങ്ങിയതോടെ പലരിൽ നിന്നും കടം വാങ്ങി സാമ്പത്തിക ബാധ്യതയും ഉണ്ടായി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu