
പെൻഷൻ മാത്രം വരുമാനമായി ഉള്ളവർക്ക് ഇനി അധിക നികുതി ബാധ്യത ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ചാൻസലർ റേച്ചൽ റീവ്സ്.
-------------------aud--------------------------------
പെൻഷൻ തുകയിലെ വാർഷിക വർധനയിലൂടെ 2027 മുതൽ പെൻഷൻ വരുമാനം നികുതി പരിധി മറികടക്കുമെന്ന ആശങ്കകളാണ് ഉയർന്നിരുന്നത്. ഇത്തരം സാഹചര്യത്തിൽ പെൻഷൻകാരെ ചെറുതും അനാവശ്യവുമായ നികുതി കണക്കിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായി 2030 വരെ പെൻഷൻ മാത്രം ലഭിക്കുന്നവർക്ക് നികുതി ഈടാക്കില്ലെന്ന തീരുമാനമാണ് സർക്കാർ പ്രഖ്യാപിച്ചത്. പുതിയ ഫ്ലാറ്റ് റേറ്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്ന £12,547.60 എന്ന പെൻഷൻ തുക അടുത്ത വർഷം നിലവിലെ £12,570 നികുതി പരിധിയോടെ വളരെ അടുത്തതായിരിന്നു . നികുതി പരിധി 2027 വരെ ഫ്രീസ് ചെയ്തിരിക്കുന്നതിനാൽ ശേഷമുള്ള വർധനകൾ ഈ പരിധി കടക്കുമെന്നത് പൊതുവെ ആശങ്ക ഉളവാക്കിയിരുന്നു . സാധാരണ സാഹചര്യത്തിൽ എച്ച് എം ആർ സി ലളിതമായ അസ്സസ്‌മെന്റ് വഴി ചെറുതായ നികുതി തുകകൾ ഈടാക്കാറുണ്ട്. എന്നാൽ ഇത്തരം ചെറിയ തുകകൾക്കായുള്ള കണക്കെടുപ്പും നോട്ടീസുമെല്ലാം പെൻഷൻകാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്ന വിലയിരുത്തലോടെയാണ് സർക്കാർ ഈ ഇളവ് പരിഗണിക്കുന്നത്. ഇതോടെ പെൻഷൻ മാത്രമുള്ളവർക്ക് നികുതി സംബന്ധിച്ച ആശങ്കകൾ ഒന്നടങ്കം മാറും.
















© Copyright 2025. All Rights Reserved