മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിൻറെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിർമ്മിച്ച ചിത്രത്തിൽ അക്ഷയ് കുമാർ വിദ്യ ബാലൻ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോൾ അതിൽ അക്ഷയ് കുമാറും പ്രിയദർശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് റിലീസായത്. കാർത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തിൽ എത്തി.
ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗം ഇപ്പോൾ ഒരുങ്ങുകയാണ് എന്നാണ് സംവിധായകൻ അനീസ് ബസ്മി പറയുന്നത്. നടൻ അക്ഷയ് കുമാർ പദ്ധതിയുടെ ഭാഗമാകുമോ എന്നും അദ്ദേഹം വെളിപ്പെടുത്തി. സൂം ടിവിയോട് സംസാരിക്കവെ അക്ഷയ് കുമാർ ഭൂൽ ഭുലയ്യ 3യുടെ ഭാഗമാകില്ലെന്ന് അനീസ് സ്ഥിരീകരിച്ചു. ചിത്രത്തിൻറെ മൂന്നാം ഭാഗത്തിൽ വിദ്യാ ബാലനും കാർത്തിക് ആര്യനും പ്രധാന വേഷത്തിൽ എത്തുമെന്നാണ് സംവിധായകൻ പറയുന്നത്.
ഭൂൽ ഭുലയ്യ 3 യുടെ ഷൂട്ടിംഗ് മാർച്ച് 10 ന് ആരംഭിക്കും" അനീസ് ബസ്മി പറഞ്ഞു. "ഭൂൽ ഭുലയ്യ 3യിൽ 3 ദിവസത്തെ വേഷം ചെയ്യാൻ വിദ്യ സമ്മതിച്ചു. വിദ്യ ബാലൻ അനുകൂലമായി പ്രതികരിച്ചതുകൊണ്ടാണ് പ്രൊജക്ട് തന്നെ തുടങ്ങിയത്." അനീസ് ബസ്മി കൂട്ടിച്ചേർത്തു.
2007ലെ സൈക്കോളജിക്കൽ ഹൊറർ-കോമഡി ചിത്രമായ ഭൂൽ ഭുലയ്യയിൽ മഞ്ജുളികയുടെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിച്ചു. മലയാളത്തിൽ ശോഭന അഭിനയിച്ച നാഗവല്ലിയുടെ റോളാണ് ഇത്. ഒജി മഞ്ജുളിക ഭൂൽ ഭുലയ്യ 3 എന്നാണ് പുതിയ ചിത്രത്തിൻറെ പേര് എന്ന് നേരത്തെ നടൻ കാർത്തിക് ആര്യൻ വെളിപ്പെടുത്തിയിരുന്നു.
© Copyright 2024. All Rights Reserved