
ഇന്ത്യ - യു എസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ട്രംപിൻറെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഇന്ത്യയെ അമേരിക്കക്ക് വിൽക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസിൽ മോദിക്കുമേൽ ട്രംപ് വലിയ സമ്മർദ്ദമുയർത്തി. ഇതിന് വഴങ്ങിയ മോദി ഒരു 'കോംപ്രമൈസ്ഡ്' നേതാവായി മാറിയെന്നും രാഹുൽ വിമർശിച്ചു. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ ഫയലുകളിൽ എന്താണുള്ളതെന്ന് അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സത്യം പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
















© Copyright 2025. All Rights Reserved