പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13 നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നു. സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ക്യാമറ രതീഷ് രാമനും എഡിറ്റിംഗ് സുജിത് സഹദേവും നിർവഹിച്ചു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മെജോ ജോസഫ് ആണ് ഈണം നൽകിയിട്ടുള്ളത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗായകർ. പശ്ചാത്തലം സംഗീതം റോണി റാഫേലിന്റേതാണ്. കലാ സംവിധാനം സാബുറാം. മേക്കപ്പ് സന്തോഷ് വെൺപകൽ.ആക്ഷൻസ് റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വിഎസ്.
പി ആർ ഒ എം കെ ഷെജിൻ
© Copyright 2024. All Rights Reserved