ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ ആകർഷകമായ സമ്മാനപദ്ധതിയുമായി കെ.എസ്.ഇ.ബി

29/11/23

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉപഭോക്താവിനാണ് സമ്മാനം ലഭിക്കുക.

ഡിസംബർ ആദ്യ വാരത്തിലും ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പ് നടത്തും. പദ്ധതിയുടെ ഭാഗമായി ഒടുക്കിയ ആകെ പലിശ തുകയുടെ നാല് ശതമാനം കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 2023 നവംബർ 30 വരെ പണമടച്ചവരിൽ നിന്നും ഡിസംബർ ആദ്യ വാരത്തിലും ഡിസംബർ മാസത്തിൽ പണമടച്ചവരിൽ നിന്നും 2024 ജനുവരി ആദ്യ വാരത്തിലും നറുക്കെടുപ്പിലൂടെ സമ്മാനാർഹരെ കണ്ടെത്തും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പരമാവധി തുക ശേഖരിച്ച കെ.എസ്.ഇ.ബി സെക്ഷൻ, സർക്കിൾ, എസ്.ഒ.ആർ ഓഫീസുകൾക്കായി പ്രത്യേക ഇൻസന്റീവ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനു മുകളിൽ പഴക്കമുള്ള വൈദ്യുതി ബിൽ കുടിശ്ശിക വലിയ പലിശ ഇളവോടെ അനായാസം അടച്ചുതീർക്കാനുള്ള മാർഗ്ഗമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu