മൈഗ്രേഷൻ കോൺക്ലേവ് 2024 യൂറോപ്പ് റീജിയൻ കോർഡിനേഷൻ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച ,ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു

11/01/24

നവകേരളത്തിന്റെ നവീനവും  മഹത്തരവുമായ ഒരു കാൽവയ്പ്പാണ് മൈഗ്രേഷൻ കോൺക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തൻ ആശയങ്ങൾ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും  വി.എസ്. ചന്ദ്രശേഖരൻ പിള്ള സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് പത്തനംതിട്ടയിൽ  2024 ജനുവരി 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിനു പ്രതിനിധികൾ പങ്കെടുക്കും.
-------------------aud--------------------------------

ഇതിനു മുന്നോടിയായി Ukയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷUK യുടെ നേതൃത്വത്തിൽ യൂറോപ്പ് റീജണൽ കോർഡിനേഷൻ മീറ്റിംഗ് സംഘടപ്പിക്കുന്നു. ഡോ. തോമസ് ഐസക് പങ്കെടുക്കുന്ന മീറ്റിംഗിൽ യൂറോപ്പിലെ വിവിധ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. കരുത്തുറ്റതും പുരോഗമനപരവുമായ കേരളത്തിന്റെ സാമൂഹിക ഘടന വളർത്തിയെടുക്കുവാൻ  ലക്ഷ്യമിട്ടു നടത്തുന്ന "മൈഗ്രേഷൻ കോൺക്ലേവ് 2024" ൽ പ്രബന്ധാവതരണത്തിലും ചർച്ചകളിലും  പങ്കെടുക്കുന്ന  പ്രതിനിധികൾക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റും നൽകുകയും പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിക്കുകയുമാണ് മീറ്റിംഗിലൂടെ ലക്ഷ്യമിടുന്നത് .
കേരള ചരിത്രത്തിലെ മലയാളി പ്രവാസി യൂണിയന്റെ ഏറ്റവും വിപുലവും സമഗ്രവുമായ ഈ  സമ്മേളനനത്തിൽ  UK യിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷUKയും ആദ്യവസാനം പങ്കെടുക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu