മോദിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോർഡുകൾ തൃശൂർകോർപ്പറേഷൻ അഴിപ്പിച്ചു, തിരിച്ച് കെട്ടിച്ച് ബിജെപി

01/01/24

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവർത്തകർ തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപ്പറേഷൻ അഴിപ്പിച്ചു. പിന്നീട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോർഡുകളാണ് കോർപ്പറേഷൻ വാഹനത്തിലെത്തി ഉദ്യോഗസ്ഥർ അഴിപ്പിച്ചത്.  പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷൻ അനീഷ് കുമാറിൻറെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ബോർഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തിൽ കയറ്റിയ ഫ്ലക്സ് ബോർഡുകൾ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.


നവകേരള സദസ്സിൻറെ  മുഖ്യമന്ത്രിയുടെ ബോർഡും കഴിഞ്ഞ ദിവസം നടന്ന ഐഎൻടിയുസി സംസ്ഥാന സമ്മേള ബോർഡും നഗരത്തിലുണ്ടായിരുന്നു. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സ് അഴിപ്പിച്ചത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുത്തു. പ്രകടനവുമായെത്തിയ പ്രവർത്തകർ കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ ഫ്ളക്സ് കെട്ടുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥർ തന്നെ ഫ്ളക്സ് ബോർഡുകൾ തിരികെ കെട്ടി

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu