മോഹൻലാലിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.

07/05/24

ആദ്യമായി മോഹൻലാൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നതാണ് ബറോസിന്റെ പ്രധാന പ്രത്യേകത. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോഹരമായ ഒരു പോസ്റ്റർ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബറോസിൽ പ്രതീക്ഷയേകുന്ന വേറിട്ട ഒരു പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം പ്രദർശനത്തിനെത്തുക. ഛായാഗ്രാഹണം നിർവഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിർമാണം ആന്റണി പെരുമ്പാവൂരാണ്. കുട്ടികൾക്കും ഇഷ്‍ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

-------------------aud----------------------------

മോഹൻലാലിന്റേതായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാനും പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാൽ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലും മോഹൻലാലിന്റെ എമ്പുരാന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപയിൽ അധികം ബിസിനസ് നേടി ലൂസിഫർ തിളങ്ങിയപ്പോൾ പൃഥിരാജും ഗോവർദ്ധനായി ഇന്ദ്രജിത്തും വേഷമിട്ടിരുന്നു. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി എബ്രാമായി ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടിരുന്നു. എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ ഉണ്ടാകുമെന്നും തിരുവനന്തപുരം, കൊച്ചി തുടങ്ങിയവിടങ്ങളിലാകുമെന്നും ആ ചിത്രീകരണം വൈകാതെയുണ്ടാകും എന്നും റിപ്പോർട്ടുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu