യുകെയില്‍ ഹൈ-ടെക് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള കാര്‍ മോഷണങ്ങള്‍ വർധിക്കുന്നു : ജനങ്ങൾ ജാഗ്രത പാലിക്കണം ....

07/11/23

യുകെയില്‍ കാര്‍ മോഷണങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്. ഹൈ-ടെക് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള മോഷണത്തില്‍ വെറും 4% കേസുകളില്‍ മാത്രമാണ് പ്രതിയെ പിടികൂടുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന. പാർക്കിങിൽ വച്ച് തന്നെ കാറുകള്‍ മോഷ്ടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതേ തുടർന്ന് യുകെയില്‍ കാര്‍ മോഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍ ഏതൊക്കെ എന്നതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തില്‍ വാഹന മോഷണങ്ങള്‍ കാല്‍ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗോ കമ്പെയര്‍ സൈറ്റാണ് ഏറ്റവും ഉയര്‍ന്ന മോഷണങ്ങള്‍ നടക്കുന്ന മേഖലകളുടെ പട്ടിക പുറത്തു വിട്ടിട്ടുള്ളത്. ബ്രിട്ടനിലെ വിവിധ പൊലീസ് സേനകളുടെ കണക്കുകള്‍ പ്രകാരമാണ്10 മേഖലകളുടെ പട്ടിക പുറത്തു വിട്ടത്.

ക്ലീവ്‌ലാന്‍ഡ് പൊലീസ് സേനയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വാഹന മോഷണം നേരിടേണ്ടി വരുന്നത്. ശരാശരി ആയിരം കാറുകളിൽ12.67 എണ്ണം വീതം മോഷണം പോകുകയും, 973 കേസുകൾ ഫയൽ ചെയ്യപ്പെടുകയും ചെയ്തു. ഇവിടെയുള്ളത്. ലണ്ടന്‍ മെട്രോപൊളിറ്റനില്‍ ആയിരം വാഹനങ്ങളില്‍ 11.51 കാറുകള്‍ വീതമാണ് കാണാതാകുന്നത്. 2022 ല്‍ 35,220 കേസുകളാണ് ഇവിടെ ഉണ്ടായത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu