യുകെയിൽ വീടുവില താങ്ങാനാവാത്ത രീതിയിൽ ഉയരുന്നതിനിടെ ആളുകൾ ഗ്രാമങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാൻഡ്സ്, നോർത്ത് വെസ്റ്റ് , യോർക്ക്ഷെയർ ആൻഡ് ഹംബർ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലെ ഡിറ്റാച്ച്ഡ് വീടുകൾക്ക് അർബർ സെന്ററുകളിലെ വീടുകളേക്കാൾ വളരെ വിലക്കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചുരുങ്ങിയ വിലയിൽ ഇത്തരമൊരു വീട് വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്ന് നാഷണൽ എസ്റ്റേറ്റ് ഏജൻസിയായ ജാക്ക്സൻ-സ്റ്റോപ്സ് നടത്തിയ ഏറ്റവും പുതിയ ഗവേഷണത്തിലൂടെ വ്യക്തമാകുന്നു. കോവിഡിന് ശേഷം ആളുകളുടെ വർക്ക് പ്രിഫറൻസസ്, വർക്കിംഗ് പാറ്റേണുകൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ റൂറൽ, അർബൻ സെറ്റിംഗ്സുകളിലെ വീട് വിലകളെ വിശകലനം ചെയ്താണ് ജാക്ക്സൻ-സ്റ്റോപ്പ്സ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇംഗ്ലണ്ടിലാകമാനം ഡിറ്റാച്ച്ഡ് വീട് വാങ്ങിയവരിൽ അഞ്ചിലൊന്ന് പേർ അഥവാ 39 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിലാണ് വീട് വാങ്ങിയിരിക്കുന്നതെന്നും ഈ ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്കും അവിടങ്ങളിലെ ജീവിതത്തിനും ബ്രിട്ടീഷുകാർക്കിടയിൽ വർധിക്കുന്ന ആസക്തിയാണീ പഠനത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ വീട് വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വീട് ലഭിക്കുന്നത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണെന്ന് ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അർബൻ ഏരിയകളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി ഡിറ്റാച്ച്ഡ് ഹോം വിൽക്കുന്നത് 37 ശതമാനം വിലക്കുറവിലാണ്. അതായത് അർബൻ ഏരിയകളിൽ വീട് വില 772,396 പൗണ്ടാണെങ്കിൽ ഇവിടെ വീട് വില 487,483 പൗണ്ടാണ്.കോവിഡിന് മുമ്പ് ഈ വില വ്യത്യാസം 34 ശതമാനമായിരുന്നതിൽ നിന്നാണ് നിലവിൽ അത് 37 ശതമാനമായിരിക്കുന്നത്. കേംബ്രിഡ്ജ് പോലുള്ള അർബൻ ഏരിയകളിൽ വീട് വിലകളിൽ 14 ശതമാനം വർധനവുണ്ടായ വേളയിലാണ് ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിൽ വിലയിടിഞ്ഞിരിക്കുന്നത്.
ഗ്രാമങ്ങളിൽ വീട് വാങ്ങുന്നവർക്ക് തങ്ങൾ നൽകുന്ന പണത്തിനനുസൃതമായ മൂല്യമുള്ളതോ ഒരു വേള അതിനേക്കാൾ മൂല്യമുള്ളതോ ആയ വീടുകൾ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ വാങ്ങാൻ സാധിക്കുന്നുണ്ട്. 2023ൽ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ ഇത്തരത്തിൽ വീട് വാങ്ങുന്നവർക്ക് കൂടുതൽ പ്രിയങ്കരങ്ങളായ ഇടങ്ങളായി മാറിയത് വിറ്റിൽസേ, വാട്ടൻ, ഡെർസിംഗ്ഹാം തുടങ്ങിയിടങ്ങളാണ്. ഗ്രാമപ്രദേശങ്ങളിൽ വീട് വാങ്ങുന്നവർക്ക് ഏറ്റവും കൂടുതൽ വില നൽകേണ്ടി വരുന്നത് സൗത്ത് വെസ്റ്റിലാണ്. ഇവിടെ ഈ വർഷം ഇത്തരം വീടുകൾക്ക് അർബൻ ഏരിയകളേക്കാൾ 11 ശതമാനം കൂടുതൽ വിലയാണ് നൽകേണ്ടി വന്നിരിക്കുന്നത്. അതായത് അർബൻ ഏരിയകളിൽ ഇവിടുത്തെ വില 508,006 പൗണ്ടാണെങ്കിൽ ഇവിടെ റൂറൽ ഏരിയകളിലെ വീട് വില 563,786 പൗണ്ടാണ്.
© Copyright 2024. All Rights Reserved