യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു. ലിറ്റി ജിജോയെ വൈസ് ചെയർമാനായും ബിനോ ആന്റണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ ജനറൽ കൺവീനർമാരായുമാണ് നിയോഗിച്ചിരിക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനാണ് ഇവരെ നിയോഗിച്ചത്. യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം മാഗ്നവിഷൻ ടി വി യെ അറിയിച്ചത്.
-------------------aud--------------------------------
കഴിഞ്ഞ കാലങ്ങളിൽ യുകെയിലെ മലയാളികളുടെ സർഗ്ഗവാസനകളെയും സാംസ്കാരിക ചേതനയെയും പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുവരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രാപ്തരും പരിചയസമ്പന്നരുമായ നേതൃനിരയാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്ന് എബി സെബാസ്റ്റ്യൻ അറിയിച്ചു.
© Copyright 2024. All Rights Reserved