യുദ്ധത്തിൽ നിന്ന് പിൻവാങ്ങിയാൽ പുട്ടിൻ വധിക്കപ്പെട്ടേക്കാം എന്ന് ഇലോൺ മസ്‌ക്. യുക്രെയ്ൻ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ സംസാരിക്കുകമ്പോൾ ആണ് മസ്ക‌് ഈ പരാമർശം നടത്തിയത്

14/02/24

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രെയ്‌ന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ൻ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മസ്ക‌്.

'യുക്രെയ്‌ന് വേണ്ടി ചെലവാക്കുന്ന പണം അവരെ സഹായിക്കാൻ പോകുന്നില്ല. യുദ്ധം നീളുന്നതും അവർക്കു സഹായകമാകില്ല." മസ്ക് പറഞ്ഞു. യുക്രെയ്‌ൻ്റെ വിജയം ആഗ്രഹിക്കുന്നവർ കാൽപനിക ലോകത്താണെന്ന റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസന്റെ പ്രസ്‌താവനയെ ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോൺ ജോൺസൺ, സെനറ്റർമാരായ ജെ.ഡി.വാൻസ്, മൈക് ലീ, പരാജയപ്പെട്ട പ്രസിഡൻ്റ് സ്‌ഥാനാർഥി വിവേക് രാമസ്വാമി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

വാഷിങ്ടൻ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രെയ്‌ന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ൻ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്‌ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മസ്ക‌്.

'യുക്രെയ്‌ന് വേണ്ടി ചെലവാക്കുന്ന പണം അവരെ സഹായിക്കാൻ പോകുന്നില്ല. യുദ്ധം നീളുന്നതും അവർക്കു സഹായകമാകില്ല." മസ്ക് പറഞ്ഞു. യുക്രെയ്‌ൻ്റെ വിജയം ആഗ്രഹിക്കുന്നവർ കാൽപനിക ലോകത്താണെന്ന റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസന്റെ പ്രസ്‌താവനയെ ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോൺ ജോൺസൺ, സെനറ്റർമാരായ ജെ.ഡി.വാൻസ്, മൈക് ലീ, പരാജയപ്പെട്ട പ്രസിഡൻ്റ് സ്‌ഥാനാർഥി വിവേക് രാമസ്വാമി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. റഷ്യയിൽ പുട്ടിൻ അധികാരത്തിൽനിന്നു പുറത്താകണമെന്ന് ആഗ്രഹിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ പുറത്താക്കാൻ ആർക്കാണ് സാധിക്കുകയെന്നും ആരെങ്കിലും അങ്ങനെ ചെയ്താൽത്തന്നെ ആ വ്യക്‌തി സമാധാനപ്രിയനായിരിക്കുമെന്ന് കരുതുന്നുണ്ടോയെന്നും മസ്‌ക് ചോദിച്ചു. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ പുട്ടിനേക്കാൾ കടുപ്പക്കാരനായിരിക്കുമെന്ന മുന്നറിയിപ്പും മസ്‌ക് ചർച്ചയിൽ പങ്കുവച്ചു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നേരത്തേയും സമാനമായ അഭിപ്രായങ്ങൾ മസ്‌ക് പങ്കുവച്ചിരുന്നു. യുക്രെയ്നു വിജയ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ട മസ്‌ക്, യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്ക‌ിയുടെ സഹായാഭ്യർഥനയെ പരിഹസിക്കുകയും ചെയ്തിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu